ദേശീയ കരിദിനം: എസ് ടി യു പ്രതിഷേധ സംഗമം നടത്തി

മുളിയാർ: ആറ് മാസം പിന്നിട്ട കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുംമൂന്ന്കാർഷിക ബില്ലുകളും നാല് തൊഴിൽ കോഡുകളും പിൻവലിക്കുക,പൊതു മേഖല ഓഹരി വില്പന നിർത്തുക,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയും ജോലി ദിനങ്ങൾ 200 ദിനങ്ങളുമാക്കിയും ഉയർത്തുക, എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും സംയുക്ത തൊഴിലാളി സമിതി ദേശീയപൊതുവേദിയും വിവിധ കർഷക സംഘടനകളും നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്. ടി.യു.)പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി ഷറീഫ് […]

Continue Reading

ഹജ്ജ്: കേരളത്തിൽ നിന്ന് അപേക്ഷ നൽകിയ ഒട്ടേറെ പേർക്ക് ഇത്തവണ അവസരം നഷ്ടമാകും

റിയാദ്: കേരളത്തില്‍ നിന്ന് ഹജ്ജിന് അപേക്ഷ നല്‍കിയ ഒട്ടേറെപ്പേര്‍ക്ക് ഇത്തവണ അവസരം നഷ്ടപ്പെടും. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സൗദി അറേബ്യ വെട്ടിക്കുറച്ചതാണ് കാരണം. ഇന്ത്യയില്‍ നിന്ന് മൊത്തം അയ്യായിരം പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ 45,000 വിദേശികള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്.

Continue Reading

ഒമാനിൽ 866 പേർക്ക് കൂടി കൊവിഡ്, ഒമ്പത് മരണം ഒമാൻ

മസ്‌കത്ത്: ഒമാനില്‍ 866 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 635  പേര്‍ രോഗമുക്തരായി. ഒമ്പത് കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒമാനില്‍ ഇതുവരെ 2,12,904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,96,355  പേര്‍ രോഗമുക്തരാവുകയും 2,293 പേര്‍ മരണപ്പെടുകയും ചെയ്തു.

Continue Reading

യുഎഇയിൽ 1757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1757 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചികിത്സയിലായിരുന്ന 1725 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,954 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,61,048 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,40,886 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1661 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,501 […]

Continue Reading

അപകട ഭീതി ഉയർത്തി വൈദ്യുതി കമ്പികൾക് കുറുകെയുള്ള മരങ്ങൾ മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് കുമ്പള കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക് നിവേദനം നൽകി എസ്‌ഡിപിഐ

കുമ്പള : കുമ്പള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപകട ഭീതി ഉയർത്തി വൈദ്യുതി കമ്പികൾക് കുറുകെയുള്ള മരങ്ങൾ മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് കൊണ്ട് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക് നിവേദനം നൽകി എസ്‌ഡിപിഐ. എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി അംഗം മൻസൂറാണ് നിവേദനം കൈമാറിയത്. ഇലക്ട്രിക്ക് കമ്പികളിലേക്ക് മുട്ടിനിൽക്കുന്ന ശാഖകൾ മുറിച്ചു മാറ്റാമെന്നും അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ വാർഡ് തലങ്ങളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ മറ്റു സംഘടനാ – പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്നും […]

Continue Reading

അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്ന് കുമ്പള വ്യാപാരി കൂട്ടായ്മ

കുമ്പള:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ടൗണിനെ തുടര്‍ന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും, പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുമ്പള വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു.കഴിഞ്ഞ ഒന്നാം ലോക്ക് ഡൗണ്‍ കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലും, കുമ്പളയിലും നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇപ്പോള്‍ വീണ്ടും അനിശ്ചിതമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നത് വ്യാപാരികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കടകള്‍ തുറക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ വലിയ സാമ്പത്തീക പ്രതിസന്ധിയാണ് വ്യാപാരി […]

Continue Reading

കാസർകോട് നഗരസഭ ‘കോവിഡ്-19 ചാലഞ്ച് ‘ ;ഖത്തർ കെഎംസിസി മുനിസിപ്പൽ കമ്മിറ്റി രണ്ട് ലക്ഷം രൂപ കൈമാറി

കാസര്‍കോട്: കോവിഡ് -19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാന്‍ വേണ്ടി കാസര്‍ഗോഡ് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ രൂപംനല്‍കിയ ‘കോവിഡ്-19 ചാലഞ്ച്’ ന് ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ രണ്ട് ലക്ഷം രൂപ ട്രഷറര്‍ ബഷീര്‍ കെ.ഫ്.സി നഗരസഭാ സെക്രട്ടറി കെ. മനോഹറിന് കൈമാറി. നഗരസഭയില്‍ വെച്ചുനടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ സംസീദ ഫിറോസ്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ്, അബ്ബാസ് ബീഗം, […]

Continue Reading

സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച്; ഇന്ന് അപൂർവ ആകാശ പ്രതിഭാസം

ഈ വർഷത്തെ ഏറ്റവും വലിയ പൂർണ ചന്ദ്രൻ അല്ലെങ്കിൽ ‘സൂപ്പർമൂൺ’ ഇന്ന് (മെയ് 26) ദൃശ്യമാവും. സൂപ്പർ മൂണിനൊപ്പം ചന്ദ്രഗ്രഹണം കൂടി സംഭവിക്കുമെന്നതാണ് ഇന്നത്തെ ആകാശ പ്രതിഭാസത്തിന്റെ പ്രത്യേകത. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുക്കുന്ന ദിവസമെന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്. ഇന്നത്തെ ആകാശ പ്രതിഭാസം ഈ വർഷത്തെ ഏക പൂർണ ചന്ദ്രഗ്രഹണമാണ്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമാണ് പൂർണ ചന്ദ്രഗ്രഹണം. ഒപ്പം ആറ് വർഷത്തിന് ശേഷം ഇതാദ്യമാണ് സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒന്നിച്ച് വരുന്നത്. ചന്ദ്രന്റെ ഭ്രമണപഥം […]

Continue Reading

ആശ്വാസം!; പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസം ഇതുവരെ 13 തവണയാണ് വില വർധിച്ചത്. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നലെ വർധിച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമാണ്. മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 3.04 രൂപയും ഡീസലിന് 3.59 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.15 രൂപയും ഡീസലിന് 90.37 രൂപയുമാണ്. […]

Continue Reading

പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്സ്വാളിനെ നിയമിച്ചു

പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ സംസ്ഥാന ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുന്‍ ഡിജിപിയുമാണ് സുബോധ് കുമാര്‍ ജയ്സ്വാള്‍. റോയില്‍ ഒന്‍പത് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Continue Reading