യുഎഇയില്‍ 1763 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,763 പേര്‍ക്ക് കൂടി കൊവിഡ്. ചികിത്സയിലായിരുന്ന 1,740 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,89,946 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍  5,70,836 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,50,525 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,680 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,631 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്

Continue Reading

സംസ്ഥാനത്ത് ജൂണ്‍ 4 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ജൂണ്‍ 4 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, ആലപ്പുഴ, ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നും […]

Continue Reading

ലോക്ഡൗണിൽ ജോലി ഇല്ലാതായി ; സ്ഥലം പാട്ടത്തിന് എടുത്ത്‌ യുവാവ് കൃഷി ഇറക്കി

പെരിയ:ലോക് ഡൌൺ മൂലം ജോലി ഇല്ലാതായെങ്കിലും കാട് നിറഞ്ഞ ഒരേക്കർ സ്ഥലം പാട്ടത്തിന് എടുത്ത്‌ വാഴ കൃഷി നടത്തി ഉപജീവനം കണ്ടത്തുകയാണ് ചാലിങ്കാലിലെ ആർ വിജയൻ. കൂലിവേല ചെയ്താണ് വിജയൻ കുടുംബം പുലർത്തുന്നത്.കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ രണ്ടാം തവണയും ലോക് ഡൌൺ ഏർപ്പെടുത്തിയതോടെ വിജയന് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് യുവാവ് വാഴ കൃഷിയിലൂടെ അതിജീവനത്തിന് പുതിയ മാർഗം കണ്ടെത്തിയത്. കൃഷിപ്പണിക്ക് മാതാവ് കല്യാണിയും വിജയനെ സഹായിക്കുന്നു. വിജയന്റെ പിതാവ് രാഘവൻ വർഷങ്ങൾക്ക് മുമ്പ് […]

Continue Reading

സജീവ മുസ്ലിംലീഗ് പ്രവർത്തകൻ മാണിക്കോത്തെ ആറ്റക്കോയ തങ്ങൾ ഹൃദയാഘാതം മൂലം മരണപ്പെട്ടു

സജീവ മുസ്ലിംലീഗ് പ്രവർത്തകൻ മാണിക്കോത്തെ ആറ്റക്കോയ തങ്ങൾ (58) ഹൃദയാഘാതം മൂലം മരണപ്പെട്ടു.മാണിക്കോത്തെ പ്രമുഖ കുടുംബാംഗമായ പരേതരായ കോയമ്മ തങ്ങളുടെയും ആലീമയുടെയും മകനാണ്.ഇന്ന് പുലർച്ചെ തൃക്കരിപ്പൂരിലുളള മകൻ മുഹ്‌സിന്റെ വീട്ടിൽ വെച്ചായിരുന്നു. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ:സയ്യിദ് മുഹ്സിൻ, സയ്യിദത്ത് മുഹ്സിന,സയ്യിദത് മുർഷിദ,സയ്യിദത് മുബഷിറ മരുമക്കൾ:ശുഹൈൽ, ഹാഷിം,ഫസൽ, സഹല. സഹോദരങ്ങൾ:എം എസ് കെ. തങ്ങൾ, ഷാഹുൽ ഹമീദ് തങ്ങൾ, മുത്തു ബീവി, ഖദീജ ബീവി, നബീസ ബീവി.

Continue Reading

പകർച്ചവ്യാധിക്കെതിരെ പ്രതിരോധം തീർത്ത് നുസ്രത്തുൽ ഇസ്ലാം സംഘം ഡ്രൈഡേ ആചരിച്ചു

ബോവിക്കാനം:ഡെങ്കിപനിയും, മഴക്കാല പകർച്ച വ്യാധിയും തടയാൻബോവിക്കാനം നുസ്രത്തുൽ ഇസ്ലാം സംഘം ഡ്രൈഡേ ആചരിച്ചു. കൊതുകുകളുടെഉറവിടം നശിപ്പിച്ചും, മാലിന്യം നീക്കം ചെയ്തും, അണു നശികരണം നടത്തിയുമാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്. ഓൺലൈൻസംഗമത്തിലൂടെ ബോധവൽക്കരണം നടത്തിയ ശേഷംനൂറ്റി അമ്പതിൽപരം വീടുകളിലാണ് ഒറ്റദിനം കൊണ്ട് മൂന്ന് ഗ്രൂപ്പു കളാക്കി വളണ്ടിയർമാർ സേവന പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകിയത്.കൂടാതെ ലഘുലേഖകൾ വിതരണം ചെയ്തു. അബ്ദുൽ ഖാദർ കുന്നിൽ, പ്രസിഡണ്ട് ഉമ്മർ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി സൗത്ത് സ്വാഗതം പറഞ്ഞു.ഗ്രാമ […]

Continue Reading

‘ഇന്നലെ കശ്മീർ ഇന്ന് ദ്വീപ് നാളെ കേരളം ‘, ഇഷ്ടമില്ലാത്ത എല്ലായിടത്തും പരിഷ്കാരങ്ങൾ ; കേന്ദ്രത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : ഇഷ്ടമില്ലാത്ത എല്ലായിടങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ കാശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം. ഇഷ്ടമില്ലാത്ത എല്ലായിടങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരും. ദ്വീപ്‌ സമൂഹത്തിനൊപ്പമെന്നും പ്രമേയത്തെ പിൻതാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

കോവിഡ് ദുരിതകാലത്ത് സാന്ത്വന സ്പർശവുമായി വി പി അബ്ദുൽ ഖാദർ ഹാജി

മൊഗ്രാൽ: കോവിഡ് ദുരിതത്തെ ഏറെ പ്രതിസന്ധിയോടെ നേരിടുന്ന സമയത്ത് സാന്ത്വന സ്പർശവുമായി വി പി അബ്ദുൽ ഖാദർ ഹാജിയുടെ സേവനം ശ്രദ്ധയേമാവുന്നു. കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡിൻ്റെ കോവിഡ് ജാഗ്രത പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനായി തൻ്റെ ഉടമസ്ഥതയിലുള്ള ഒമ്നി വാൻ വി.പി. അബ്ദുൽ ഖാദർ ഹാജി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂരിന് കൈമാറി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ വി പി അബ്ദുൽ ഖാദർ ഹാജി ഇതിനോടകം തന്നെ ജീവ […]

Continue Reading

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 396 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 396 പേര്‍ക്കെതിരെ നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 374 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 16 പേർക്കെതിരെയും ആണ് നടപടി. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് മൂന്ന് പേരെയും ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൂന്നുപേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Continue Reading

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നെല്ലിക്കുന്ന് സ്വദേശി അറസ്റ്റിൽ

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നെല്ലിക്കുന്ന് സ്വദേശിയെ അറസ്റ്റ് ചെയ്തു.കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ സിഐ. ഷാജി ഫ്രാൻസിസും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം.പൊലീസ് കേസെടുത്തത് അറിഞ്ഞതോടെയാണ് ഇയാൾ ഒളിവിൽ പോയത്. കോഴിക്കോട്ട് തെരുവിൽ അലഞ്ഞുനടക്കുന്നവരെ പാർപ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്പിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിലാണ് കുട്ടിയെ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് കടുത്ത വയറു വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്റ്റൽ അധികാരികൾ പെൺകുട്ടിക്ക് വയറുവേദനയാണെന്ന് […]

Continue Reading

ബ്രാഡ്മാൻറെ ബാറ്റിംഗ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും ഒപ്പത്തിനൊപ്പം: പരിഹാസ ട്വീറ്റുമായി ശശി തരൂർ.

രാജ്യത്ത് അനുദിനം വർധിക്കുന്ന ഇന്ധനവിലയിൽ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ എം.പി. മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂരിന്റെ വ്യസ്തമായ പരിഹാസം. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും സമമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ടും 99.94 ആണെന്ന് തരൂർ പരിഹസിച്ചു.

Continue Reading