കോവിഡ് :രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 4000 പേര്‍; 3,43,144 രോഗികള്‍കൂടി

ന്യൂ​ഡ​ൽ​ഹി : ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,43,144 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,40,46,809 ആ​യി. അ​തേ​സ​മ​യം, 3,44,776 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4,000 പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 2,62,317 ആ​യി ഉ​യ​ർ​ന്നു . ഇ​തു​വ​രെ 2,00,79,599 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 37,04,893 പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു​ണ്ട്. ഇ​തു​വ​രെ 17,92,98,584 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.

Continue Reading

പിസി ജോർജ് അന്തരിച്ചു, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം, ഓർമയായത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ

എറണാകുളം: നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 68 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിടവാങ്ങിയത്. ചാണക്യൻ, അഥർവം, ഇന്നലെ, സംഘം തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിയനിച്ചിട്ടുണ്ട്. സംഘത്തിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രം മലയാളികൾ ഇന്നും ഓർക്കുന്നതാണ്. ഭാര്യ: കൊച്ചു മേരി മക്കൾ: കനകാംബലി, കാഞ്ചന, സാബൻറിജോ. കെ.ജി. ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവിധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കോളേജ് […]

Continue Reading

കനത്ത മഴ; ചു​ഴലിക്കാറ്റ്​ മുന്നറിയിപ്പിനെ തുടർന്ന്​ ആറു കപ്പലുകൾ കൊല്ലത്ത്​ അടുപ്പിച്ചു

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴ തുടരുന്നു. ആലപ്പുഴ കുട്ടനാട്​ ഉൾപ്പടെയുള്ള താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചുഴലിക്കാറ്റ്​ മുന്നറിയിപ്പിനെ തുടർന്ന്​ ആറു കപ്പലുകൾ കൊല്ലം തുറമുഖത്ത്​ അടുപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ്​ ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​. ന്യൂനമർദം ‘ടൗ​േട്ട’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരുന്നു. തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന്​ നിർദേശം നൽകി. സംസ്​ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭവും ശക്തമാണ്​. കനത്ത കാശുവീശാനും തിരമാല തീരത്ത്​ ഒരു മീറ്റർ

Continue Reading

മണിപ്പൂർ ബി ജെ പി അധ്യക്ഷൻ കോവിഡ് ബാധിച്ചു മരിച്ചു

മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. എസ് ടി കേന്ദ്ര സിംഗാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. നിരവധി പേര്‍ ടികേന്ദ്ര സിംഗിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. അദ്ദേഹം മണിപ്പൂരില്‍ ബിജെപി ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

Continue Reading

ഓക്​സിജൻ ക്ഷാമം: വീണ്ടും ഗോവ ​െമഡിക്കൽ​ കോളജിൽ കൂട്ട മരണം; വ്യാഴാഴ്ച മണിക്കൂറുകൾക്കിടെ മരിച്ചത്​ 15 പേർ

പനാജി: ഓക്​സിജൻ ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ട്​ മണിക്കുറുകൾക്കുള്ളിൽ ഗോവ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഇതേ പ്രതിസന്ധിക്കിരയായി മരിച്ചത് 15 പേർ. വ്യാഴാഴ്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ്​ ഓക്​സിജൻ വിതരണ അളവ്​ കുറഞ്ഞ്​ വൻദുരന്തം സംഭവിച്ചത് . അർധരാത്രിക്കു ശേഷം ഓക്​സിജൻ അളവ്​ കുറയുന്നത്​ ശ്രദ്ധയിൽ പെട്ട്​ ആശുപത്രിയിലെ ഡോക്​ടർമാരും രോഗികളുടെ ബന്ധുക്കളും അധികൃതരെ നിരന്തരം ബന്ധപ്പെ​ട്ടെങ്കിലും നടപടി വൈകുക​യായിരുന്നു. ഇതാണ്​ കൂട്ട മരണത്തിനിടയാക്കിയത്​.

Continue Reading

ലോക്ക് ഡൗണില്‍ ലോക്കായി കാസര്‍കോട് ജില്ലയിലെ തെരുവ് കച്ചവടക്കാരുടെ ജീവിതം

കാസറഗോഡ് : കൊവിഡ് രണ്ടാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിൽ ഏറെ ദുരിതത്തിലായത് തെരുവ് കച്ചവടക്കാരാണ്. എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധികൾ ഉണ്ടെങ്കിലും വിവിധ തരം തെരുവ് കച്ചവടം ചെയ്യുന്നവരുടെ ജീവിതത്തിലാണ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വസ്ത്രങ്ങള്‍, ചെരുപ്പ്, കളിപ്പാട്ടം, പഴം, പച്ചക്കറി, മിഠായിയും സര്‍ബത്തും വില്‍ക്കുന്ന പെട്ടിക്കടക്കാരടക്കമുള്ളവരുടെ ജീവിതം ദുരിതം തന്നെയാണ്. കാസറഗോഡ് ടൗണുകളിലും ബസ്സ്റ്റാന്‍ഡിലും തെരുവുകളിലും ബസുകളില്‍ കയറിയും ഉറൂസ്, ഉത്സവം തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ മഴയും വെയിലും […]

Continue Reading

“അൽ അഖ്സയിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത ധീരന്മാരെ കണ്ടു”.. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ പിന്തുണച്ച് ആര്‍ച്ച്ബിഷപ്പ്

ഫലസ്തീനികളുടെ ചെറുത്ത്നിൽപ്പിനെ പ്രകീർത്തിച്ചു ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ ആര്‍ച്ച്ബിഷപ്പ് അടല്ല ഹന്ന . ‘അൽ അഖ്സയിൽ കീഴടങ്ങാൻ തയാറല്ലാത്ത നിരവധി ധീരന്മാരെ ഞാൻ കണ്ടു. മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതികളെയും അധിനിവേശത്തെയും പോരാടി ചെറുക്കുകയാണവർ. ഇസ്രായേൽ അധിനിവേശത്തെയും കോളനിവത്കരണത്തെയും അടിച്ചമർത്തലിനെയും സ്വേച്ഛാധിപത്യത്തെയും എതിർത്ത് സമൂഹത്തെ സംരക്ഷിക്കുകയാണവർ’ -ആർച്ച്ബിഷപ് പറഞ്ഞു.

Continue Reading

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ

ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം. വ്യോമ ,കരസേനകൾ സംയുക്തമായി ആക്രമിക്കുന്നതിനാൽ ഗാസയിലേക്ക് കടക്കാനായില്ലെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ-പലസ്തീൻ ആക്രമണങ്ങളിൽ മരണം 100 കടന്നു. ഷെല്ലാക്രമണത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 109 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ ഐക്യരാഷ്ട്ര സംഘടന ആശങ്ക അറിയിച്ചു.

Continue Reading

അന്താരാഷ്ട്ര മ്യൂസിയം ദിനം;വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്വിസ് -പെയിന്റിംഗ് മത്സരം മെയ് 18 ന്

കാസര്‍കോട്: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പര്‍ പ്രൈമറി/ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിംഗ് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്റിംഗ് മത്സര രജിസ്‌ട്രേഷന്‍ മെയ് 17 വൈകുന്നേരം 6 മണിവരെയും ക്വിസ് മത്സര രജിസ്‌ട്രേഷന്‍ മെയ് 15 രാത്രി 10 മണിവരെയുമാണ് . വിശദവിവരങ്ങള്‍ competition.bmz@gmail.com എന്ന മെയില്‍ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോണ്‍ നമ്പരിലും ബന്ധപ്പെടുക.

Continue Reading

വാക്സിനില്ല, പിന്നെന്തിന് ഡയലര്‍ ട്യൂണ്‍: കുത്തിവെപ്പെടുക്കാനുള്ള നിര്‍ദേശം അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി

ആവശ്യത്തിന് വാക്സിന്‍ ഇല്ലാതെ ആളുകളോട് വാക്സിനെടുക്കാന്‍ പറയുന്നത് എത്രകാലം തുടരുമെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നത് അരേചകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്,” ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് വിമര്‍ശനം.

Continue Reading