പൈവളികെ പഞ്ചായത് 15 ആം വാർഡ് കൊക്കച്ചാൽ മെർല റോഡ് 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കോൺക്രീറ്റ് റോഡ് ജൂൺ 4 2021 അവിനാശ് മച്ചാഡോ ഉദ്‌ഘാടനം ചെയ്തു

പൈവളികെ പഞ്ചായത് 15 ആം വാർഡ് കൊക്കച്ചാൽ മെർല റോഡ് 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കോൺക്രീറ്റ് റോഡ് ജൂൺ 4 2021 അവിനാശ് മച്ചാഡോ (വാർഡ് മെമ്പർ) ഉദ്‌ഘാടനം ചെയ്തുമുഖ്യാതിഥി ആയി Z A കയ്യാർ (ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ) പങ്കെടുത്തു .

Continue Reading

പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് ഒയാമ ഫുട്‌ബോൾ അസോസിയേഷൻ ആളൂർ, കേച്ചേരിയുടെ നേതൃത്വതത്തിൽ ‘പരിസ്ഥിതി സംരക്ഷണം ഒയാമായിലൂടെ സംഘടിപ്പിച്ചു

കേച്ചേരി: ലോക പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് ഒയാമ ഫുട്‌ബോൾ അസോസിയേഷൻ ആളൂർ, കേച്ചേരിയുടെ നേതൃത്വതത്തിൽ ‘പരിസ്ഥിതി സംരക്ഷണം ഒയാമായിലൂടെ’ എന്ന പരിസ്ഥിതി സംരക്ഷണ യത്നം ഈ വർഷവും പൂർണമായി കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ചു. പരിസരങ്ങളിലെ മാലിന്യം നീക്കം ചെയ്ത് കാനകളും വഴികളും ശുചീകരിക്കുകയും പുതിയ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്യലാണ് ഈ പരിപാടിയുടെ ലക്ഷ്യം, ഏഴ് പേരുകൾ അടങ്ങിയ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങൾ കനത്ത മഴയിലും ഒരേ സമയം ശുചീകരിക്കുകയായിരുന്നു. […]

Continue Reading

കുമ്പള ദർബാർകട്ടയിലും കൊട്ടേക്കാറിലും ഇനി ‘മിനിമാസ്റ്റ് ”വെളിച്ചം
സ്വിച്ച് ഓൺ കർമ്മം കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ-യുസുഫ് നിർവഹിച്ചു

കുമ്പള:കുമ്പള ഗ്രാമ പഞ്ചായത്തില്‍ പത്താം വാര്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ ഇനി മിനി മാസ്റ്റ് വെളിച്ചം. വാര്‍ഡിലെ ദര്‍ബാര്‍കട്ട, കൊട്ടേക്കാര്‍, പള്ളി പരിസരം എന്നിവിടങ്ങളിലാണ് വാര്‍ഡ് മെമ്പര്‍ പ്രേമലത യുടെ ശ്രമഫലമായി 2019-20 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മിനി മാസ്‌ററ് ലൈറ്റുകള്‍ സ്ഥാപിച്ചത്.പ്രദേശവാസികള്‍ കുറേ കാലങ്ങളായി പ്രദേശത്ത് വെളിച്ചമില്ലാതെ ദുരിതത്തിലായിരുന്നു. മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ച തോടെ നാട്ടുകാര്‍ പഞ്ചായത്ത് ഭരണസമിതിയെയും, വാര്‍ഡ് മെമ്പറേയും അഭിനന്ദിച്ചു രംഗത്തുവരികയും ചെയ്തു.മിനിമാസ്റ്റ് ലൈറ്റിന്റെ […]

Continue Reading

തൈ നടാം തണലൊരുക്കാം; കോയിപ്പാടിയിൽ വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തൈ നടാം തണലൊരുക്കാം എന്ന പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന്റെ ഭാഗമായി നടന്ന തെ നടൽ പരിപാടിയിൽ കുമ്പള കോയിപാടി വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പർ സബൂറ കോയിപ്പാടി സ്കൂളിൽ വൃക്ഷ തൈ നട്ടു ഉത്കടനം ചെയ്തു

Continue Reading

സുന്ദരയുടെ പ്രസ്താവന അടിസ്ഥാനരഹിതം ;
ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ്. അഡ്വ. കെ. ശ്രീകാന്ത്

തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് സുന്ദര നടത്തിയിരിക്കുന്നത്. ഏതെങ്കിലും പ്രലോഭനത്തെ തുടര്‍ന്നല്ല തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറിയതെന്ന് അദ്ദേഹം തന്നെ മുന്‍പ് പ്രസ്താവിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേ പത്രിക പിന്‍വലിക്കുന്നതിന്റെ കാരണങ്ങളും അന്ന് അദ്ദേഹം വിദശീകരിക്കുകയുണ്ടായി.ബിജെപിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണമൊക്കെയും ഉയര്‍ന്നുവരുന്നത്. സിപിഎമ്മിന്റെയും ലീഗിന്റെയും സമ്മര്‍ദ്ദം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ഈ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. -അഡ്വ. കെ. ശ്രീകാന്ത്(ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്.

Continue Reading

സൗദി അറേബ്യ കൂടുതൽ സ്വകാര്യവത്കരണത്തിന് ശ്രമം തുടങ്ങി ;ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ മുഖ്യ ഊന്നൽ

ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സ്വകാര്യവത്കരണത്തിന് സൗദി അറേബ്യ ശ്രമം തുടങ്ങി. വിമാനത്താവളങ്ങളിൽ ഇതിന്റെ ഭാഗമായി സ്വകാര്യവത്കരണം വേഗത്തിലാക്കും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ പുതിയ പദ്ധതികളാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സർക്കാർ ഗതാഗത സംവിധാനങ്ങളിൽ സ്വകാര്യവത്കരണമുണ്ടാകും. സ്കൂൾ കെട്ടിടങ്ങൾ, കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, മലിനജല പ്ലാന്റുകൾ എന്നിവയിലും ഇതിനനുസരിച്ചുള്ള മാറ്റമുണ്ടാകും. വിമാനത്താവളങ്ങളിലാകും അതിവേഗത്തിൽ മാറ്റങ്ങൾ പ്രകടമാവുക.

Continue Reading

ലോക്ക്‌ഡൗൺ നീട്ടി തമിഴ്‌നാട്; ചെന്നൈയ്‌ക്ക് ആശ്വാസം,

ചെന്നൈ: കൊവിഡ്-19 കേസുകളിൽ നേരിയ കുറവ് സംഭവിച്ചെങ്കിലും തമിഴ്‌നാട്ടിൽ ലോക്ക്‌ഡൗൺ നീട്ടി. സംസ്ഥാനത്ത് ജൂൺ 14 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കൊവിഡ് കേസുകൾ കൂടുതലുള്ള കോയമ്പത്തൂർ, മധുര, തിരുപ്പൂർ എന്നിവടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. 11 ജില്ലകളിലാണ് കർശന നിയന്ത്രണങ്ങൾ തുടരുക. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുരൈ എന്നിവയാണ് പതിനൊന്ന് ജില്ലകൾ. അതേസമയം, […]

Continue Reading

കൊടകര കുഴൽപ്പണ കേസ്: സിപിഎം പ്രവർത്തകനെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകനെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. കൊടുങ്ങല്ലൂർ സ്വദേശി റെജിലിനെയാണ് ചോദ്യം ചെയ്യുന്നത്. കുഴൽപ്പണം തട്ടിയെടുത്ത ശേഷം ദീപക്കിൽനിന്ന് മൂന്നു ലക്ഷം രൂപ റെജിൽ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് റെജിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. കവർച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ.

Continue Reading

സുരേന്ദ്രന്റെ വാദം പൊളിയുന്നു; പ്രസീതയുമായി നടത്തിയ വാട്സാപ്പ് സന്ദേശത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

സി.കെ ജാനുവിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനും ജെ.ആർ.പി നേതാവ് പ്രസീതയും തമ്മിൽ നടത്തിയ ആശയ വിനിമയത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശം മീഡിയവണിന് ലഭിച്ചു. ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. രണ്ട് ദിവസം മുന്‍പാണ് എൻ.ഡി.എയിൽ ചേരാൻ സി.കെ ജാനുവിന് സുരേന്ദ്രന്‍ പത്ത് ലക്ഷം ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്. ജാനു പണം വാങ്ങിയെന്നും ഇതിന് പുറമെ […]

Continue Reading

ഒരു മുറിയിലായിരിക്കുമ്പോൾ പുരുഷന്റെ ആവശ്യത്തിന് സ്ത്രീ വഴങ്ങിയാൽ എന്തു പറയാനാകുമെന്ന് സുപ്രീം കോടതി

ഒരു മുറിയിലായിരിക്കുമ്പോൾ പുരുഷന്റെ ആവശ്യത്തിന് സ്ത്രീ വഴങ്ങിയാൽ എന്തു പറയാനാകുമെന്ന് സുപ്രീം കോടതി.ബലാത്സംഗകേസിൽ പ്രതിയായ മുംബൈയിലെ ഒരു ടി.വി അവതാരകന് അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടൻ വിസമ്മതിച്ചു കൊണ്ടാണ്സുപ്രീം കോടതിയുടെ പരാമർശം. ഒരു പുരുഷനും സ്ത്രീയും ഒരു മുറിയിലാണെങ്കിൽ, പുരുഷൻ ഒരു അഭ്യർത്ഥന നടത്തുകയും സ്ത്രീ അത് പാലിക്കുകയും ചെയ്യുന്നുവെങ്കിൽ, ഈ ഘട്ടത്തിൽ ഞങ്ങൾ കൂടുതൽ എന്തെങ്കിലും പറയേണ്ടതുണ്ടോജഡ്ജിമാർ ചോദിച്ചു. മുംബൈ ആസ്ഥാനമായുള്ള ടിവി ജേണലിസ്റ്റ് വരുൺ ഹിരേമത്തിന് ദൽഹി ഹൈക്കോടതി നൽകിയ ജാമ്യത്തിനെതിരെയാണ് ബലാത്സംഗത്തിനിരയായ പെൺകുട്ടി […]

Continue Reading