കുടുംബത്തിലെ മുഴുവനാളുകൾക്കും കോവിഡ് പോസിറ്റീവ്. കോവിഡ് തളച്ചിട്ട കുടുംബത്തിലെ മിണ്ടാപ്രാണികൾക്ക് തുണയായി വി.വി രമേശനും സന്നദ്ധപ്രവർത്തകരും

കാഞ്ഞങ്ങാട്: കൊവ്വൽ പള്ളി പതിനേഴാം വാർഡിലെ ഒരു കുടുംബത്തിലെ മുഴുവനാളുകൾക്കും കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ ആയപ്പോൾ അവിടെയുണ്ടായിരുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണമെത്തിച്ചു നൽകാൻ കൂടെ പ്രദേശത്തെ സന്നദ്ധ പ്രവർത്തകരും അണിചേർന്നു വീട്ടിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം ആടുകൾക്കും, അമ്പതോളം കോഴികൾക്കും, ലൗ ബേർഡ്സ് തുടങ്ങിയ പക്ഷിമൃഗാദികൾക്കും തീറ്റ എത്തിച്ചു നൽകി ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും കൈവിടില്ല കൂടെ തന്നെ ഉണ്ടെന്നുമുള്ള സന്ദേശം പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ മേഖലയിൽ കൃത്യമായ ഇടപെടൽ നടത്തുന്ന പ്രിയപ്പെട്ട സന്നദ്ധ പ്രവർത്തകർ എന്തു പ്രശ്നം […]

Continue Reading

ഇന്ധനവില വർദ്ധന വിനെതിരെ ബോവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധം നടത്തി.

ബോവിക്കാനം:ഇന്ധന വില വർധനവ് നിയന്ത്രിച്ച് സാധാരണക്കാരെ രക്ഷിക്കണമെന്ന ആവശ്യമുയർത്തികേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ബോവിക്കാനം ടൗണിൽപ്രതിഷേധ സമരം നടത്തി. ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട്കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.സെക്രട്ടറിഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.ബാതിഷ പൊവ്വൽ,മൻസൂർ മല്ലത്ത്, ബി.എം.ഹാരിസ്, അബ്ബാസ് കൊളച്ചപ്പ്, സിദ്ധിഖ് ബോവിക്കാനം, അബ്ദുല്ല അള്ളി ബെള്ളിപ്പാടി,കബീർ ബാലനടുക്കം,നസീർ മൂലടുക്കം, പി.അബദുല്ല കുഞ്ഞി ഹാജി,രിഫാഇ, അൽത്താഫ്പൊവ്വൽ, ഇർഷാദ് ബെള്ളിപ്പാടിസംബന്ധിച്ചു.

Continue Reading

ജാഫറിന്റെ ദുരൂഹ മരണം. അന്വേഷണം നടത്താൻ ഡി ജി പി ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മേൽപറമ്പ: 2021മെയ് 10ന് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ജാഫറിന്റെ മരണത്തെക്കുറിച്ചും, സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണമാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ.മാക്കോട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഡി ജിപി ക്ക് നിർദ്ദേശം നൽകിയത്. യുവാവിന്റെ മരണത്തിന് ശേഷം സഹോദരിക്കും ഭർത്താവിനും കുട്ടികൾക്കും കുടുംബത്തിനും വീട്ടിൽ താമസിക്കാൻ കഴിയാത്ത വിധത്തിൽ മുതൽ മുടക്കിയവർ എന്ന നിലയിൽ വീട്ടിൽ വന്ന് ശല്യം ചെയ്യുന്നതായും, അതിനെതിരെ ശക്തമായ നിയമ നടപടികൾ […]

Continue Reading

ഇന്ധന വിലയുടെ കുതിപ്പ്; മുസ്ലിം ലീഗ് കുമ്പളയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

കുമ്പള: അന്താ രാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞുകൊണ്ടിരിക്കെ കേന്ത്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ നാള്‍ക്കുനാള്‍ ഇന്ധന വില വര്‍ധിപ്പിച്ചു സാധാരണക്കാരനെ കഷ്ടത്തിലാക്കി കോര്‍പറേറ്റ് ഭീമന്മാരെ പ്രീതിപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുമ്പള ബദിയടുക്ക പെട്രോള്‍ പമ്പിന് മുന്നില്‍ മുസ്ലിം ലീഗ് പ്രധിഷേധം നടത്തി..കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന പ്രതിഷേധത്തില്‍ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അഷ്റഫ് കര്‍ള, പഞ്ചായത്ത് വൈസ് […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 454 പേര്‍ക്ക് കൂടി കോവിഡ്, 1852 പേര്‍ക്ക് രോഗമുക്തി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 15.6

കാസര്‍കോട് ജില്ലയില്‍ 454 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1852 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3759 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 163 ആയി ഉയർന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22215 പേര്‍ വീടുകളില്‍ 21337 പേരും സ്ഥാപനങ്ങളില്‍ 878 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 22215 പേരാണ്. പുതിയതായി 1333 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1393 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

മന്ത്രിക്ക് നിവേദനം അയച്ചു. മധൂര്‍-പട്‌ള-കൊല്ലംങ്കാന-ചെര്‍ളടുക്ക റോഡിന്റെ ദുരിതങ്ങള്‍ക്ക് ഇടപെടല്‍ വേണമെന്ന് ഡിവൈഎഫ്‌ഐ

ചെര്‍ളടുക്ക : മധൂര്‍-പട്ട്‌ള-കൊല്ലംങ്കാന-ചെര്‍ളടുക്ക റോഡിന്റെ ദുരിതങ്ങള്‍ക്ക് അടിയന്തിരയിടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചെര്‍ളടുക്ക യുണിറ്റ് മന്ത്രിക്ക് നിവേദനം അയച്ചു. ഈ റോഡിന്റെ മാന്യ മുതല്‍ ചെര്‍ളടുക്ക വരെയുള്ള ഭാഗം പൂര്‍ണമായും ടാറിംഗ് പൊട്ടിപൊളിഞ്ഞ് കാല്‍നടയാത്ര പോലും പറ്റാത്ത സ്ഥിതിയാണ്. ഇത് ചൂണ്ടിക്കാട്ടി വീതികൂട്ടി ആധുനിക രീതിയിലുള്ള റോഡിനായി ഡി.വൈ.എഫ്.ഐ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയത്. വീതിയുള്ള റോഡ് വേണമെന്ന ജനങ്ങളുടെ വര്‍ഷങ്ങളുടെ ആവശ്യവും മുറവിളിയു മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ആദ്യ പ്രവര്‍ത്തനമെന്ന […]

Continue Reading

കാഞ്ഞങ്ങാട് ആലാമിപ്പള്ളി കുളം പുനർജനിക്കുന്നു.

കാഞ്ഞങ്ങാട് ആലാമിപ്പള്ളി കുളം പുനർജനിക്കുന്നു. കാട് മൂടി മാലിന്യ കൂമ്പാരമായിരുന്ന പൊതുകുളമാണ് നവീകരിച്ച് സംരക്ഷിച്ച് നിർത്തുന്നത്.പുതിയ ബസ്സ് സ്റ്റാന്റിലേക്ക് ആവിശ്യമായ ശുദ്ധജലം ഇനി ഈ കുളത്തിൽ നിന്നാണ് എടുക്കുന്നത്. കുളം സംരക്ഷിക്കണമെന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമായിരുന്നു. വി.വി.രമേശൻ ചെയർമാനായിരിക്കെ തുടങ്ങി വെച്ച പ്രവൃത്തിയാണ് ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചറിലൂടെ യാഥാർത്ഥ്യമാവുന്നത്. ചെറുകിട ജലസേചന വകുപ്പ് മുഖേന നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.കുളം സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമതിലും സൗന്ദര്യവൽക്കരണവും ഉൾപ്പെട്ടയുള്ള പ്രവൃത്തികളാണ് നടന്നു വരുന്നത്.

Continue Reading

ഭിന്നശേഷികർക്ക് വാക്സിനേഷൻ കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു.

കാഞ്ഞങ്ങാട് നഗരസഭയിലെ ഭിന്നശേഷി കിടപ്പു രോഗികൾക്ക് കോവിഡ് വാക്സിനേഷൻ ലഭ്യമാക്കുന്നതിനായി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു.പതിനെട്ട് വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കിയ പട്ടിക പ്രകാരം ഓരോ ഗുണഭോക്താവിനെയും ഫോൺ മുഖാന്തരംബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.ഇതിനായുള്ള ഹെൽപ് ഡസ്ക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കുന്നതാണ്. വാക്സിൻ ലഭിക്കാൻ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും ആധാറും രജിസ്ട്രേഷൻ സമയം കൈയ്യിൽ […]

Continue Reading

കാസർകോടും സെഞ്ചുറിയടിച്ച് പെട്രോൾ വില

കാസർകോട് ∙ ‌സെഞ്ചുറിയടിച്ച് ജില്ലയിൽ പെട്രോൾ വില. ഞായറാഴ്ച 29 പൈസ കൂടി വർധിച്ചതോടെയാണ് ജില്ലയിൽ പ്രിമിയം പെട്രോളിന്റെ വില ആദ്യമായി 100 കടന്നത്. ഒരു ലീറ്റർ പ്രിമിയം പെട്രോളിന് 100 രൂപ 12 പൈസയാണ് ഇന്നലത്തെ വില. സാധാരണ പെട്രോളിന് 96.57 രൂപയും. ‍ഡീസലിന് 32 പൈസ വർധിച്ച് 91.98 രൂപയായി. കഴിഞ്ഞ 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധന വില കൂട്ടിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലത്തെ പെട്രോൾ വില ∙കാസർകോട് : സാധാരണ […]

Continue Reading

തൊട്ടിലിൽ കിടത്തിയ കുഞ്ഞ് കഴുത്തിൽ തുണി കുരുങ്ങി മരിച്ചു

തൊട്ടിലിൽ കിടത്തിയ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു.മധൂർ ഇസ്സത് നഗറിലെ സഅദ് – ജംശീറ ദമ്ബതികളുടെ ഒന്നര വയസ്സുള്ള മകനാണു മരിച്ചത്. അടുക്കളയില്‍ ജോലിയിലായിരുന്ന മാതാവ് കരച്ചില്‍ കേട്ട് വന്നു നോക്കുമ്പോൾ കഴുത്തിന് തുണി കുരുങ്ങി ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഉടനെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികളുടെ ഏക മകനാണ് മരിച്ചത്..

Continue Reading