കാസർകോടിന് ഇന്ന് 37 വയസ്സ്,ആഘോഷങ്ങളില്ലാതെ ഇമ്മിണി ബല്യ വലിയ പെരുന്നാൾ

കേരളത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ല 1984 മെയ് മാസം 24 ന് രൂപീകൃതമായി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്ദുര്‍ഗ്ഗ്, കാസറഗോഡ് എന്നീ താലൂക്കുകളെ ഉള്‍പ്പെടുത്തി ജി.ഒ (എം.എസ്) നമ്പര്‍ 520/84/ആര്‍ഡി തീയ്യതി 19.05.1984 എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ല രൂപപ്പെട്ടു. ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ തന്നെ ദക്ഷിണ കന്നഡ ജില്ലയുമാണ്. ജില്ലയുടെതെക്ക് കണ്ണൂര്‍ ജില്ലയാല്‍ ചുറ്റപ്പെട്ട് […]

Continue Reading

ബാവിക്കര ഏനപ്പ മൂലയിലെ ഖദീജ നിര്യതയായി

നിര്യാണം ബോവിക്കാനം: ബാവിക്കര ഏനപ്പ മൂലയിലെ ഖദീജ(89വയസ്സ്)നിര്യതയായി.പരേതനായ മുഹമ്മദി ൻ്റെ ഭാര്യയാണ്.പരേതരായ മുഹമ്മദ്, ബീഫാത്തിമ്മ എന്നിവരുടെ മകളാണ്. മക്കൾ: അബ്ദുല്ല, ഹമീദ്, മറിയ, ആമിന, നബീസ,ആയിഷ, പരേതയായ ബീഫാത്തിമ. മരുമക്കൾ: ജമീല, മൈമൂന,ഡ്രൈവർ മുഹമ്മദ്,അബൂബക്കർ, ഫക്രുദ്ധീൻ,ആമു , പരേതനായ യുസുഫ്.സഹോദരങ്ങൾ: ആയിഷ,മറിയ, പരേതരായ കുഞ്ഞാമിന,അബ്ദുല്ല, മൊയ്തു, അബ്ദുൽ ഖാദർ. മയ്യത്ത് ബാവിക്കര പള്ളിയിൽ ഖബറടക്കി.

Continue Reading

മുളിയാർ എരിഞ്ഞിപ്പുഴ നെയ്യം കയത്ത് വീണ്ടും കാട്ടാനകളിറങ്ങി.

മുളിയാർ എരിഞ്ഞിപ്പുഴ നെയ്യം കയത്ത് വീണ്ടും കാട്ടാനകളിറങ്ങി. വ്യാപകമായ കൃഷിനാശമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്, എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരാവുകയാണ് കർഷർ. ആന ശല്യം രൂക്ഷമാകുന്നത് ഇവിടുത്തുകാരുടെ ഉറക്കം കെടുത്തുകയാണ്. ശാസ്ത്രീയമായ രീതിയിൽ കമ്പി വേലിയും സജ്ജീകരണങ്ങളും നടത്തി കാട്ടാനകളെ തുരത്താൻ കാര്യക്ഷമമായ രീതി കൈക്കൊള്ളണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.

Continue Reading

കർണാടകയിൽ നിന്ന് അനധികൃതമായി കാറിൽ കടത്തിയ മദ്യം കുമ്പള എക്സ്സൈസ് പിടികൂടി

IB പ്രിവന്റീവ് ഓഫീസർ ബാബുപ്രസാദ് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം 4.55 PM ന് മഞ്ചേശ്വരം താലൂക്കിൽ കുബണൂർ വില്ലേജിൽ ശാന്തിഗുരി – പ്രതാപ് നഗർ റോഡിൽ വെച്ചാണ് KL-14T -1176 എന്ന മാരുതി കാർ പിടികൂടുന്നത്. കർണ്ണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 14.04 ലിറ്റർ മദ്യം കടത്തിയതിനാണ് അറസ്റ്റു. മഞ്ചേശ്വരം ശാന്തിഗുരിയിൽ പരേതനായ കൃഷ്ണയുടെ മകൻ അശ്വത് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഖിൽ A, P.0 .പി.മോഹനൻ […]

Continue Reading

കോവിഡ് പ്രതിരോധം;‌ എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ സഹായ വണ്ടി നാടിന് സമർപ്പിച്ചു.

മൊഗ്രാൽ : കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രികളിലും, കോറന്‍റൈന്‍ സെന്ററുകളിലും എത്തിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പിന്‍റെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് എസ്‌.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി സജ്ജീകരിച്ച സഹായ വണ്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പളയിൽ നിന്നും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി താക്കോൽ സ്വീകരിച്ചു. 24 മണിക്കൂറും സജ്ജമായ വളണ്ടിയര്‍ സേനയും, ഹെല്‍പ് ഡെസ്കും സജീവമാണെന്നും പൊതുജനങ്ങള്‍ക്ക്‌ ഏത് സമയത്തും എസ്.ഡി.പി.ഐ വളണ്ടിയര്‍മാരെ സമീപിക്കാമെന്നും എസ്.ഡി.പി.ഐ […]

Continue Reading

വെള്ളം ചോദിച്ചപ്പോൾ കുടിപ്പിച്ചത് മൂത്രം; കർണാടക പൊലീസിനെതിരെ ദളിത് യുവാവ്; അന്വേഷണത്തിന് ഉത്തരവ്

ബംഗളൂരു: കർണാടക ചിക്കമംഗലൂരു സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്കെതിരെ കസ്റ്റഡി പീഡനം അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പുനീത് എന്ന ദളിത് യുവാവ്. ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തന്നെ നിർബന്ധപൂർവം മൂത്രം കുടിപ്പിച്ചു എന്നാണ് യുവാവ് ആരോപിക്കുന്നത്. കടുത്ത ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു എന്നും ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പുനീത് ആരോപിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ദമ്പതികള്‍ക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ മെയ് പത്തിനാണ് പുനിതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Continue Reading

ലോക്ക് ഡൗണിൽ ജനങ്ങൾക്ക് വേണ്ടി കഷ്ട്ടപെടുന്ന കാസറഗോഡ് ജില്ലയിലെ പോലീസുകാർക്ക് ടോവിനോ ഫാൻസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റയുടെ കൈത്താങ്

ലോക്ക് ഡൗണിൽ നമ്മുക്ക് വേണ്ടി കഷ്ട്ടപെടുന്ന കാസറഗോഡ് ജില്ലയിലെ പോലീസുകാർക്ക് ടോവിനോ ഫാൻസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റയുടെ കൈത്താങ്. വെയിലത്ത് കഷ്ടപ്പെടുന്ന പോലീസുകാർക്ക് ഭക്ഷണവും പാനീയവും നൽകി. Tovino fans welfare asosition international കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ ഹൈറാസ് കുമ്പള, സെക്രട്ടറി അമൽ കാനത്തൂർ, ജില്ലാ എക്സ്ക്യൂട്ടീവ് അംഗം അഖിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

ശക്തമായ മഴയിൽ മഴവെള്ളം കെട്ടിക്കിടന്ന് മലിനമാ യിരുന്ന കുമ്പള റെയിൽവേ അണ്ടർപാസ്സേ ജ് കോയിപ്പാടി വൈറ്റ് ഗാർഡ് പ്രവർത്തകർ ശുചീകരിച്ചു.

കുമ്പള കോയിപ്പാടി വൈറ്റ് ഗാർഡ് അംഗങ്ങൾ കുമ്പള റെയിൽവേ അണ്ടർ പാസ്സേജ് ശുചീകരിച്ചു. കുമ്പള. ശക്തമായ മഴയിൽ മഴവെള്ളം കെട്ടിക്കിടന്ന് മലിനമാ യിരുന്ന കുമ്പള റെയിൽവേ അണ്ടർപാസ്സേ ജ് കോയിപ്പാടി വൈറ്റ് ഗാർഡ് പ്രവർത്തകർ ശുചീകരിച്ചു. മഴ വന്നാൽ കുമ്പള അണ്ടർപാസ്സേജിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്.ചെളികൾ വന്ന് നിറഞ്ഞ് ഓവുചാലുകൾ അടയുന്നതാണ് ഇതിന് പ്രധാന കാരണം. കഴിഞ വർഷം മഴക്കാലത്ത് അണ്ടർ പാസ്സേജ് വെള്ളത്താൽ മൂടപ്പെട്ടത് സന്നദ്ധ സംഘടനകൾ ഇടപെട്ട് മോട്ടർ സംഘടിപ്പിച്ചു വെള്ളം വറ്റിച്ചെടുക്കുകയായിരുന്നു. […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ്, 907 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 34710 പേര്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 25

കാസര്‍കോട് ജില്ലയില്‍ 702 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 907 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8702 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 34710 പേര്‍ വീടുകളില്‍ 33676 പേരും സ്ഥാപനങ്ങളില്‍ 1034 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 34710 പേരാണ്. പുതിയതായി 2668 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3765 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2271, ആന്റിജന്‍ 1483, […]

Continue Reading

അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിപദം; എരിയാലിൽ ഐ എൻ എൽ ഭക്ഷണ വിതരണം നടത്തി

അഹമ്മദ് ദേവര്‍ കോവില്‍ മന്ത്രിയായതില്‍ ആഹ്ലാദത്തിൽ എരിയാലില്‍ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം നടത്തി. 750 വീടുകളിലേക്കാണ് ഭക്ഷണം നല്‍കിയത്. ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കലീല്‍ എരിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞിക്ക് ഭക്ഷണ പൊതി കൈമാറി ഭക്ഷണവിതരണത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സഫ്വാന്‍ എരിയാല്‍, എറമുഎരിയാല്‍, റസാക്ക് എരിയാല്‍, നിസാര്‍ ചൈച്ച, അഹമദ് ചൗക്കി,നൗഷാദ് ബള്ളീര്‍, കബീര്‍ ഗസല്‍,അബു എരിയാല്‍, ജാഫര്‍ കെ എച്ച്, ഫായിസ് ബ്ലാര്‍കോട്, കരീംമല്ലം, […]

Continue Reading