മൂന്നു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി

മഞ്ചേശ്വരം: മൂന്ന്‌ ദിവസം മുമ്പ്‌ കാണാതായ കൂലിത്തൊഴിലാളിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തി. ബായാര്‍ കന്യാനയിലെ രാമനായക്‌ – പാര്‍വ്വതി ദമ്പതികളുടെ മകന്‍ ഗണേഷ്‌ നായകാണ്‌ മരിച്ചത്‌. അന്വേഷിക്കുന്നതിനിടെയാണ്‌ വ്യാഴാട്ച കന്യാനയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാടുമൂടിയ പൊട്ടക്കിണ റ്റില്‍ മൃതദേഹം കണ്ടെത്തുന്നത്‌. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ സംഘമാണ്‌ മൃതദേഹം പുറത്തെടുത്തത്‌. മഞ്ചേശ്വരം പൊലീസ്‌ ഇന്‍ക്വസ്റ്റ് നടത്തി.

Continue Reading

കാസർകോട് വികസന പാക്കേജ്. ജില്ലയിലെ അഞ്ച് ഗവ. ആശുപത്രികൾക്ക് പുതിയ ബ്ലോക്ക്; 7.7 കോടിയുടെ ഭരണാനുമതി

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അംഗടിമൊഗർ പിഎച്ച്‌സി, മൗക്കോട് എഫ്എച്ച്‌സി, ഉദുമ എഫ്എച്ച്‌സി, മടിക്കൈ എഫ്എച്ച്‌സി, എണ്ണപ്പാറ എഫ്എച്ച്‌സി എന്നീ ആശുപത്രികൾക്ക് പുതിയ ബ്ലോക്ക് നിർമ്മാണത്തിന് ഭരണാനുമതിയായി. ഒപി മുറികൾ ഒബ്‌സർവേഷൻ മുറികൾ, ഡെന്റൽ ഒപി, സ്‌പെഷ്യൽ ഒപി, ഒപി രജിസ്‌ട്രേഷൻ കൗണ്ടർ, ഡ്രസിംഗ് റൂം, ലാബ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, ഫാർമസി തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങളെ ഒപി ബ്ലോക്കിലേക്ക് വരുന്ന രോഗികളിൽ നിന്ന് അകറ്റി […]

Continue Reading

ഒത്തൊരുമിച്ച് പ്രതിരോധിക്കാം ഈ മഹാമാരിയെ കുമ്പള പഞ്ചായത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് പതിനേഴാം വാർഡ് ജാഗ്രതാ സമിതി.

മൊഗ്രാൽ: പതിനേഴാം വാർഡ് കെ കെ പുറം കഴിഞ്ഞ ദിവസം ഗൂഗിൾ മീറ്റ്ലൂടെ ജാഗ്രതാ സമിതി രൂപികരിക്കുകയും അതിലൂടെ വാർഡ് ന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും കടകളിലും കയറി ബോധവൽക്കരണം നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ നേതൃത്വത്തിൽ മാഷ് ടീം അംഗങ്ങളും, വാർഡിലെ സന്നദ്ധ പ്രവർത്തകരും ബോധവൽക്കരണത്തിന് നേതൃത്വം നൽകി.കുമ്പള ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് നാസർ മൊഗ്രാൽ, അശ്വിൻ ടീച്ചർ ,നസീമ ടീച്ചർ, രമ്യ ടീച്ചർ, മുഹമ്മദ് ABCO, ജംഷീർ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ്, 845 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 444 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 845 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7897 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 6615 പേരും വീടുകളില്‍ ചികിത്സയിലാണ്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 33530 പേര്‍ വീടുകളില്‍ 32430 പേരും സ്ഥാപനങ്ങളില്‍ 1100 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33530 പേരാണ്. പുതിയതായി 1709 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി […]

Continue Reading

മൊഗ്രാല്‍, കൊപ്പളം, കെ കെ പുറം വാര്‍ഡുകളില്‍ കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

മൊഗ്രാൽ: പതിനേഴാം വാർഡ് കെ കെ പുറം കഴിഞ്ഞ ദിവസം ഗൂഗിൾ മീറ്റ്ലൂടെ ജാഗ്രതാ സമിതി രൂപികരിക്കുകയും അതിലൂടെ വാർഡ് ന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും കടകളിലും കയറി ബോധവൽക്കരണം നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ നേതൃത്വത്തിൽ മാഷ് ടീം അംഗങ്ങളും, വാർഡിലെ സന്നദ്ധ പ്രവർത്തകരും ബോധവൽക്കരണത്തിന് നേതൃത്വം നൽകി.കുമ്പള ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് നാസർ മൊഗ്രാൽ, അശ്വിൻ ടീച്ചർ ,നസീമ ടീച്ചർ, രമ്യ ടീച്ചർ, മുഹമ്മദ് ABCO, ജംഷീർ […]

Continue Reading

“ഓടിക്കോ പോലീസ് ” ലോക്‌ഡോൺ നിയന്ത്രണം അവഗണിച്ചു ടിക്ക പാർട്ടി, പോലീസിനെ കണ്ടപ്പോൾ വണ്ടിയും ഉപേക്ഷിച്ച് ഓട്ടം

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ അവഗണിച്ച് ഒരു കൂട്ടം യുവാക്കൾ ഞായറാഴ്ച നഗരത്തിൽ ഒരു ചിക്കൻ ടിക്ക പാർട്ടി സംഘടിപ്പിച്ചു . ആൾക്കൂട്ടത്തെ കണ്ട് പോലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയി. യൂണിഫോമിലുള്ള പോലീസുകാരെ കണ്ടപ്പോൾ, യുവാക്കൾ ടിക്കയും ഇരുചക്ര വാഹനങ്ങളും ഉപേക്ഷിച്ച് ഓടി പോയി. പോലീസ് ഒരു മിനി ട്രക്കിൽ കയറ്റി ഇരുചക്രവാഹനത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി

Continue Reading

തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷറര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗവും ദഖീറത്തുല്‍ ഉഖ്റാ സംഘം ട്രഷററുമായ തളങ്കര പഴയ ഇസ്ലാമിയ ഫാക്ടറിക്ക് സമീപത്തെ മുക്രി ഇബ്രാഹിം ഹാജി (71) അന്തരിച്ചു. ഭാര്യമാര്‍: ഖദീജ, ഫാത്തിമ, നസീമ. മക്കള്‍: നൗഷാദ്, അബ്ദുല്‍ ഖാദര്‍, ഹബീബ്, ഫൈസല്‍, സലീം, അജൂബ, മഹദി, സുമയ്യ, ശാഹിന, ഹസീന, ഫസീല, റുബീന.മയ്യത്ത് വൈകിട്ട് […]

Continue Reading

ബദിയടുക്കയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

ബദിയടുക്ക: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബദിയടുക്ക കന്യാന സ്വദേശി അബ്ദുല്‍ റസാഖ് (32) മരിച്ചു. ബൈക്കിലുണ്ടായിരുന്ന കുമ്പഡാജെയിലെ സഞ്ജീവിനെ (25) അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടര മണിയോടെ ബദിയടുക്ക പിലാങ്കട്ട വളവിലെ മില്ലിനടുത്താണ് അപകടം. കൂട്ടിയിടിയില്‍ ബൈക്കും ബുള്ളറ്റും പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെയും സഞ്ജീവനെയും ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്നും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആംബുലന്‍സില്‍ മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും റസാഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: […]

Continue Reading

പ്രശസ്ത കന്നട സാഹിത്യകാരനും മാധ്യമ പ്രവർത്തകനും ഭാഷാഗവേഷകനുമായ ബി.എം ഇച്ചിലങ്കോട് നിര്യാതനായി

പ്രശസ്ത കന്നട സാഹിത്യകാരനും മാധ്യമ പ്രവർത്തകനും ഭാഷാഗവേഷകനുമായ ബി.എം ഇച്ചിലങ്കോട് നിര്യാതനായി. ബ്യാരി, കന്നട ഭാഷാഗവേഷകനായ ഇദ്ദേഹം മഹാകവി മൊയീൻ കുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസുനുൽ ജമാൽ എന്ന എന്ന അറബി – മലയാള കാവ്യം കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം രചിച്ച ‘കർണാടക ദർശന’ എന്ന പുസ്തകം രണ്ടായിരത്തോളം വർഷങ്ങളുടെ കന്നട ചരിത്ര ഗവേഷണ പുസ്തകമാണ്. വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ഗ്രന്ഥമാണിത്.തവ നിധി എന്ന കന്നട വാരികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. മയ്യിത്ത് ഇച്ചിലങ്കോട് […]

Continue Reading

മുതലപ്പാറ ജവരികുളം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ നവീകരിച്ചു.

മുളിയാർ: കാടുമൂടി, ചവറുകൾ അടിഞ്ഞ് കൂടി ഉപയോഗപ്രദ മല്ലാതായ മുതലപ്പാറ യിലെ ജവരിക്കുളം മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ നവീകരിച്ചു. നാടിൻ്റെ പൊതുസമ്പത്തായജലാശയത്തെ സംരക്ഷിക്കാൻ പ്രവർത്തകർ പ്രതിജ്ഞയെടുത്തു. വേനൽകാലത്തും വറ്റാത്ത ഈ ജലാശത്തെ നിരവധി കുടുംബങ്ങളാണ് ആശ്രയിച്ചിരുന്നത്.കാലക്രമേണ കാടുമൂടി,മാലിന്യം നിറഞ്ഞ്ഉപയോഗിക്കാൻ പറ്റാത്തസ്ഥിതിയിലായി. ആഴം കൂട്ടിയും സൈഡ് കെട്ടിയും കുളം സംരക്ഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മൻസൂർ മല്ലത്ത്,അഡ്വ. ജുനൈദ്,റാഷിദ് മൂലടുക്കം,സിദ്ധീഖ് ബോവിക്കാനം,നസീർ മൂലടുക്കം, അഷ്റഫ് ബോവിക്കാനം, മുഹമ്മദ് ഫോറിൻ, ജമാൽ മുണ്ടക്കൈ, […]

Continue Reading