പശ്ചിമ ബംഗാളില്‍ പലയിടത്തും അക്രമം; ആറു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ബംഗാളില്‍ പലയിടത്തും ആക്രമണം. ആറു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഓഫിസുകളും കടകളും മറ്റും വ്യാപകമായി ആക്രമിക്കപ്പെട്ടതായും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സിപിഎം ഓഫിസുകളും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങള്‍ക്കു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചു. സംസ്ഥാനവ്യാപകമായി നൂറുകണക്കിന് പാര്‍ട്ടി ഓഫിസുകളും ബിജെപി പ്രവര്‍ത്തകരുടെ വീടുകളും കൊള്ളയടിക്കപ്പെട്ടതായും അവര്‍ പറഞ്ഞു.

Continue Reading

സോഷ്യൽ മീഡിയയിൽ പി. കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് അണികള്‍.

സമൂഹ മാധ്യമങ്ങളിൽ മുസ്‍ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിക്ക് ലീഗ് അണികളുടെ രൂക്ഷ വിമർശനം. ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറഞ്ഞതിനും തോൽവിക്കും കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന വിമര്‍ശനമാണ് ഫെയ്സ്‍ബുക്കിലും വാട്ട്സാപ്പിലും ഉയരുന്നത്. കെപിഎ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവർക്കും വിമർശനമുണ്ട്.. കുഞ്ഞാലിക്കുട്ടി ഇനി മലപ്പുറം നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമോയെന്നും പരിഹാസം ഉണ്ട്.. പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾക്കും കെ പി എ മജീദിനും വിമർശനമുണ്ട്

Continue Reading

മുഖ്യമന്ത്രി തലസ്ഥാനത്ത് ; രാജി കത്ത് ഇന്ന് ഗവർണർക്ക് നൽകും

തിളക്കമാർന്ന വിജയത്തിന് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു. ഇന്ന് തന്നെ ഗവർണറെ കണ്ടു രാജി സമർപ്പിക്കും. പിന്നീട് കാവൽ മന്ത്രിസഭ തുടരും. അതിനുശേഷം പാർലമെന്ററി യോഗം വിളിച്ചതിനു ശേഷം ആയിരിക്കും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വീണ്ടും ഗവർണറെ കാണുക.. സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായ രീതിയിൽ നടത്താനാണ് സാധ്യത

Continue Reading

തെരഞ്ഞെടുപ്പ് പരാജയം: അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു

അസമില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അസം പ്രദേശ്​ കോൺഗ്രസ്​കമ്മിറ്റി തലവൻ രിപുൻ ബോറ രാജിവെച്ചു. രാജിക്കത്ത് ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിക്ക് കൈമാറി. ഗോഹ്പുർ മണ്ഡലത്തിൽ നിന്നായിരുന്നു രിപുൻ ബോറ ഇത്തവണ ജനവിധി നേടിയത്. പക്ഷേ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ബി.ജെ.പിയുടെ ഉദ്പൽ ബോറയോട്​ 29,000 വോട്ടുകൾക്കാണ് ​രിപുൻ ബോറ പരാജയപ്പെട്ടത്​. 2021ലെ അസം നിയമസഭ തെരഞ്ഞെടുപ്പില്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി എന്ന് സോണിയ […]

Continue Reading

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേരള നിയമസഭയിൽ 9 തവണ എംഎൽഎ ആയ ബാലകൃഷ്ണപിള്ള അഞ്ച് തവണ മന്ത്രി പദവും അലങ്കരിച്ചു. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ […]

Continue Reading

രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്​ കോവിഡ്​

ജയ്​പുർ: രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. തനിക്ക്​ പ്രശ്​ന​ങ്ങളില്ലെന്നും വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണെന്നും അശോക്​ ഗെഹ്​ലോട്ട്​ ട്വീറ്റിൽ പറഞ്ഞു

Continue Reading

കഴിവില്ലാത്ത ഈ സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു” :പ്രകാശ് രാജ്

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. “കഴിവില്ലാത്ത, അധികാരഭ്രമം വീക്ഷണമില്ലാത്ത, സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും ആവർത്തിക്കും, ഉണരൂ ഇന്ത്യ,” എന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.  സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് 3000 കൂടി മുടക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വീഡിയോയിൽ ഒരു മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകുകയാണ് പ്രകാശ് രാജ്.  “ഈ […]

Continue Reading

ഗോവയിലെ മുൻസിപ്പൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നിടത്തും നേട്ടം കൊയ്ത് ബിജെപി.

ക്യൂപെം, മോർമുഗാവോ, സാങ്കും എന്നിവിടങ്ങളിൽ ബിജെപി പിന്തുണയുള്ള പാനല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചു. മാപുസയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിച്ചില്ല. ഇവിടെ അധികാരത്തിൽ എത്താന്‍ സ്വതന്ത്രരുടെ പിന്തുണ കൂടി ബിജെപിക്ക് ആവശ്യമാണ്. മാർഗാവോ മുനിസിപ്പൽ കൗൺസിലിൽ ജിഎഫ്‌പിയുടെയും കോൺഗ്രസിന്റെയും നേത‍ൃത്വത്തിലുള്ള സംയുക്ത പാനലാണ് ഭൂരിപക്ഷം നേടിയത്.

Continue Reading

യുദ്ദം കോവിഡിനു എതിരെയാണ് , കോൺഗ്രസിനു എതിരെ അല്ല : രാഹുൽ ഗാന്ധി

യുദ്ധം കോവിഡിനെതിരെയാണെന്നും അത് കോൺഗ്രസിനോ മറ്റ് രാഷ്ട്രീയ എതിരാളികൾക്കോ എതിരല്ലെന്നും മോദി സർക്കാർ മനസ്സിലാക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സർക്കാർ മുഴുവൻ പ്രശ്‌നങ്ങളും തെറ്റായി കൈകാര്യം ചെയ്തുവെന്നും രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും ഓക്സിജൻ കിടക്കകളുടെയും അവശ്യ മരുന്നുകളുടെയും കുറവുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പിസിസി കൺട്രോൾ റൂമുകളുമായി ഏകോപിപ്പിക്കാനും കൊറോണ വൈറസ് ബാധിച്ചവർക്ക് സഹായവും ആശ്വാസവും നൽകാനും കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നാലുപേരെ കൺട്രോൾ റൂമിലേക്ക് നിയമിച്ചു. മനീഷ് […]

Continue Reading

ഫല പ്രഖ്യാപനത്തിൽ ആഹ്ലാദപ്രകടനം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഫല പ്രഖ്യാപനത്തിൽ ആഹ്ലാദ പ്രകടനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി . കോവി‍ഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും നിരോധനം ബാധകം. ഫലം വന്നതിന്റെ അടുത്ത ദിവസവും ആഘോഷം സംഘടിപ്പിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി.

Continue Reading