ചിത്താരി പുഴയിൽ വ്യാപക കയ്യേറ്റം,അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലന്ന് നാട്ടുകാർ

കാഞ്ഞങ്ങാട് : ചിത്താരി പുഴയിൽ കയ്യേറ്റം. കുഴിയെടുത്ത് തെങ്ങിൻ തടി നാട്ടിയാണ് പുഴ കയ്യേറുന്നത്. പിന്നീട് ഈ ഭാഗം മണ്ണിട്ട് കയ്യേറാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നു നാട്ടുകാർ പറയുന്നു. അജാനൂർ പഞ്ചായത്തിൽപ്പെട്ട കൊത്തിക്കാൽ ഭാഗത്താണ് വ്യാപക കയ്യേറ്റം. പുഴ സംരക്ഷണത്തിനായി കെട്ടിയ അരിക് ഭിത്തിക്കു മുകളിൽ മതിൽ കെട്ടിയുള്ള കയ്യേറ്റവും നടക്കുന്നു. തഹസിൽദാരുടെയും വില്ലേജ് ഓഫിസറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു. ചിത്താരി പുഴയിലെ കയ്യേറ്റം പുഴയുടെ ഒഴുക്കിനെ ബാധിക്കും. പുഴയുടെ ഗതി മാറിയാൽ വള്ളം ഇറക്കാൻ […]

Continue Reading

ചൈനയുടെ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര അനുമതി

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം എന്ന കമ്പനി നിർമിച്ച വാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര അനുമതി നൽകി. ഒരു പാശ്ചാത്യേതര രാജ്യം വികസിപ്പിച്ചെടുത്ത വാക്സിന് ലോകാരോഗ്യ സംഘടന പിന്തുണ നൽകുന്നത് ആദ്യമായാണ്. ഫൈസർ, ആസ്‌ട്രാസെനക്ക, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നീ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നൽകിയിട്ടുള്ളത്. സിനോഫാം എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയായ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ ഒരു ഘടകമായ ബീജിങ് ബയോളജിക്കൽ പ്രോഡക്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിനാണ് സിനോഫാം വാക്സിൻ. […]

Continue Reading

ഒരൊറ്റ ദിനം; കോവിഡിനായി കോലിയും അനുഷ്‌കയും ശേഖരിച്ചത് 3.6 കോടി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും ശേഖരിച്ചത് 3.6 കോടി രൂപ. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കീറ്റോ വഴിയാണ് ധനശേഖരണം. ഏഴു കോടിയുടെ ഫണ്ടാണ് താരങ്ങൾ ലക്ഷ്യം വച്ചിരുന്നത്. ഇതിലേക്ക് രണ്ടു കോടി ഇരുവരും സംഭാവന ചെയ്തിരുന്നു. ഏഴു ദിവസം കൊണ്ട് ഏഴു കോടിയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ആളുകളുടെ പ്രതികരണത്തില്‍ വികാരാധീനനായിപ്പോകുന്നുവെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു.

Continue Reading

കുറ്റിക്കോല്‍ പ്ലാവിലായയില്‍ കോവിഡ് പോസ്റ്റീവായ നേഴ്‌സ് കുഴഞ്ഞുവീണു: മണിക്കൂറുകളോളം ആരും തിരിഞ്ഞു നോക്കിയില്ല

കുറ്റിക്കോല്‍ :കോവിഡ് പോസിറ്റീവായ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് വീടിന് സമീപം കുഴഞ്ഞു വീണു.പ്ലാവിലായിലെ യുവതിയാണ് കുഴഞ്ഞു വീണത്.കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും കൂട്ടാക്കിയില്ല .വാഹനം കിട്ടാത്തതും തിരിച്ചടിയായി. ഇതിനെത്തുടര്‍ന്ന് സ്ഥലത്തെ യുവാക്കളായ രാധാകൃഷ്ണനും ബിജുവും സമീപത്തെ ഡ്രൈവര്‍മാരെ വിളിച്ചു. എന്നാല്‍ ആരും സ്ഥലത്ത് എത്തിയില്ല. ഇതിനെ തുടര്‍ന്ന്10 കിലോമീറ്റര്‍ അപ്പുറമുള്ള പള്ളത്തിങ്കാല്‍ പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍ നിധീഷ് കൊല്ലം പണയെ രാധാകൃഷ്ണന്‍ ബന്ധപ്പെട്ടു .വിവരം ലഭിച്ച ഉടനെതന്നെ നിധീഷ് സൈലോ വാഹനവുമായി പ്ലാവിലാ […]

Continue Reading

‘യുദ്ധക്കുറ്റമായി കണക്കാക്കും, മസ്ജിദുൽ അഖ്‌സയിലെ അക്രമണത്തോട് ശക്തമായി പ്രതികരിച്ചു യു എൻ

ജറൂസലേം: വിശുദ്ധഗേഹമായ മസ്ജിദുൽ അഖ്‌സയിൽ വിശ്വാസികൾക്കു നേരെ ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായിപ്രതികരിച്ചു ഐക്യരാഷ്ട്ര സഭ. കിഴക്കൻ ജറൂസലേമിലെ നിർബന്ധിത കുടിയൊഴിപ്പിക്കൽ നിർത്തണമെന്നും നിലവിലെ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരുമെന്നും യുഎൻ വക്താവ് റൂപർട്ട് കോൽവിലെ പറഞ്ഞു.ആരാധനാലയങ്ങളോട് ഇസ്രയേൽ കുറച്ച് ആദരവു കാണിക്കണം എന്നാണ് യുഎൻ പൊതുസഭാ പ്രസിഡണ്ട് വോൾകാൻ ബോസ്‌കിർ പ്രതികരിച്ചത്. ‘വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്‌സ മസ്ജിദിൽ ഇസ്രയേൽ പൊലീസ് നടത്തിയ റെയ്ഡിൽ ദുഃഖിതനാണ്. അൽ അഖ്‌സ അടക്കം എല്ലാ […]

Continue Reading

അടുത്ത മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി

അടുത്ത വർഷം മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി. വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തെ ബില്‍ ഇപ്പോഴാണ് പലയിടങ്ങളിലും വന്നു തുടങ്ങിയത്. ഇതില്‍ പലര്‍ക്കും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയുണ്ടായോ എന്ന സംശയത്തിന് കാരണമായത്. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ല. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു. 2019 ജൂലായിലാണ് ഏറ്റവുമവസാനം സംസ്ഥാനത്ത് കെഎസ്ഇബി […]

Continue Reading

അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് പൊലീസിന്റെ ഓൺലൈൻ പാസ് സംവിധാനം ഇന്ന് മുതൽ നിലവിൽ

ലോക്ക്ഡൗൺ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ നിലവിൽ. അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്ര ചെയ്യുന്നതിന് അതാത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല. കൂലിപ്പണിക്കാരും തൊഴിലാളികളും നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസിന് അപേക്ഷിക്കേണ്ടതാണ്. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.

Continue Reading

മസ്​ജിദുൽ അഖ്​സയിൽ കൂടിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേൽ സേനയുടെ അതിക്രമം

മസ്​ജിദുൽ അഖ്​സയിൽ കൂടിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേൽ സേനയുടെ അതിക്രമം. സേനയുടെ അതിക്രമത്തില്‍ 205 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 88 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫലസ്തീനിയന്‍ റെഡ് ക്രെസന്‍റ് പറയുന്നു. ജറൂസലേമിൽ നിന്ന്​ ഫലസ്​തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവർക്കു നേരെയാണ്​ മസ്​ജിദിനകത്തും പുറത്തും ഇസ്രായേൽ സൈന്യത്തിന്‍റെ അതിക്രമമുണ്ടായത്. റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രിയിലായിരുന്നു നൂറുകണക്കിന്​ ഫലസ്​തീനികൾ സംഘടിച്ചത്​. ഇവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ടിയര്‍ ഗ്യാസും, ഗ്രനേഡും, ബുള്ളറ്റും ഉപയോഗിച്ചായിരുന്നു അക്രമം. പലര്‍ക്കും പരിക്കേറ്റത് കണ്ണിനും തലയ്ക്കുമാണെന്ന് റെഡ് […]

Continue Reading

കളിക്കുന്നതിനിടെ നാലു കുട്ടികൾ കാറിൽ അകപ്പെട്ടു ശ്വാസം മുട്ടി കുട്ടികൾ മരിച്ചു

കളിക്കുന്നതിനിടെ കാറിൽ അകപ്പെട്ട നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ചണ്ഡീനഗർ പ്രദേശത്ത് സിൻഗൗലി താഗ ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് സമീപത്തുള്ള അഞ്ചു കുട്ടികൾ കളിക്കാനായി കയറിയത്. എന്നാൽ വാഹനം ലോക്കായതോടെ ഇവർ അതിനുള്ളിൽ അകപ്പെട്ടു. നിയതി(8 വയസ്സ്), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാൻഷ്(8) എന്നിവരാണ് കാറിൽ അകപ്പെട്ടത്. ഇതിൽ ശിവാൻഷ് ഒഴികെ എല്ലാവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ശ്വാസംമുട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Continue Reading

തലസ്ഥാനത്തു വന്‍ കഞ്ചാവ് വേട്ട ;400 കിലോ കഞ്ചാവുമായി 2 പേര്‍ എക്‌സൈസ് പിടിയിലായി

തിരുവനന്തപുരം: കാറിൽ കടത്തി കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട മുക്കംപാലമൂട്ടിൽ നടത്തിയ പരിശോധനയിൽ ആണ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ,വള്ളക്കടവ് സ്വദേശി അഷ്‌കർ എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

Continue Reading